100 കേന്ദ്രങ്ങളില്‍ മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കും

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ 100 മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കുവാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചു. സമസ്ത സമ്മേളനത്തിന്റെ പ്രചാരണത്തില്‍ മുഅല്ലിംകള്‍ക്കുള്ള ഭാഗധേയത്വം പ്രസ്തുത സംഗമങ്ങളില്‍ വിശദീകരിക്കപ്പെടും. സമസ്തസെന്ററില്‍ നടന്ന എസ് ജെ എം സെക്രട്ടറിയേറ്റ് യോഗം മെയ് അഞ്ചിന് സെന്‍ട്രല്‍ കൗണ്‍സിലും ഏപ്രില്‍ നാലിന് ജില്ലാ പ്രസിഡന്റ് - സെക്രട്ടറിമാരുടെ സംയുക്ത സംഗമവും ഏപ്രില്‍ 25ന് നാഷണല്‍ മീറ്റും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, ട്രഷറര്‍ .....

എസ് ജെ എം ഫത്‌ഹേമുബാറക് ഉജ്ജ്വലമായി

തിരുവനന്തപുരം: അക്ഷരലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വള്ളക്കടവ് ജവാഹിറുല്‍ ഉലൂം മദ്‌റസയില്‍ സംഘടിപ്പിച്ച മദ്‌റസാവിദ്യാരംഭം ഫത്‌ഹേമുബാറക് സംസ്ഥാനതല ഉദ്ഘാടനം ഉജ്ജ്വലവും ശ്രദ്ധേയവുമായി. എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യബോധവും ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍വ്വജനങ്ങളും തയ്യാറാവണം. ഇളം മനസ്സുകളില്‍ നന്മ വളര്‍ത്തുന്നതില്‍ മദ്‌റസകള്‍ വഹിച്ച പങ്ക് വിശ്രുതമാണ്. ഈ നില പൂര്‍വ്വാധികം ഭംഗിയില്‍ തുടരണം. അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഇരുസയ്യ.....

ഫത്‌ഹേ മുബാറക് സ്വാഗതസംഘമായി

തിരുവനന്തപുരം: സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകളില്‍ നടക്കുന്ന മദ്‌റസ വിദ്യാരംഭം-ഫത്‌ഹേമുബാറകിന്റെ സംസ്ഥാന തല ഉദ്ഘാടനം മാര്‍ച്ച് 28ന് തിരുവനന്തപുരം വള്ളക്കടവ് ജവാഹറുല്‍ഉലൂം സെക്കണ്ടറി മദ്‌റസയില്‍ നടക്കും. പരിപാടിയുടെ വിജയത്തിന്നായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, എ സൈഫുദ്ദീന്‍ ഹാജി, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ (രക്ഷാധികാരി), ഹനീഫ് വള്ളക്കടവ് (ചെയര്‍.), ജാബിര്‍ ഫാളിലി (ജന.കണ്‍.), ശറഫുദ്ദീന്‍ പോത്തന്‍കോട് (ഫിനാ. സെക്ര.), ആശിഖ് ജവാഹിരി, അഹ്മദ് ബാഖവി, റശീദ് (വൈ. ചെയര്‍.) അബ്ദുല്ല ഫാളിലി, മുഹമ്മദ് അന്‍വര്‍ ജൗഹരി, ശഹീദ് ബീമാപ്പള്ളി, എം .....

ബുഖാരി അവാര്‍ഡ് തെന്നലക്ക് സമര്‍പ്പിച്ചു

മലപ്പുറം: അറബി ഭാഷാരംഗത്തും മത-സാംസ്‌കാരിക പ്രബോധന മേഖലകളിലും അരനൂറ്റാണ്ടിലേറെയായി നല്‍കിവരുന്ന നിസ്തുല സേവനങ്ങള്‍ പരിഗണിച്ച് മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ 2026ലെ സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ തെന്നല അബൂഹനീഫല്‍ഫൈസിക്ക് സമ്മാനിച്ചു. മലപ്പുറം മഅ്ദിന്‍ മഹബ്ബസ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ബുഖാരിയും ചേര്‍ന്ന് പുരസ്‌കാരം കൈമാറി. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് അബൂഹനീഫല്‍ ഫൈസിയെ വേദിയിലേക്കാനയിച്.....

ഫത്‌ഹേ മുബാറക് വിജയിപ്പിക്കുക.

കോഴിക്കോട്: മാര്‍ച്ച് 28ന് തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഫത്‌ഹേമുബാറക് വിജയിപ്പിക്കാന്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പതിനെട്ട് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. വയനാട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട്, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. സമസ്തസെന്ററില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ബുഖാരി അധ്യക്ഷത വഹിച്ചു. വി പി എം വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് .....

മഹാസമ്മേളനം ജനുവരിയില്‍ മലപ്പുറത്ത് - പ്രൗഢമായി വിളംബര സമ്മേളനം

മലപ്പുറം: നൂറ്റാണ്ടിന്റെ വിജയഗാഥക്ക് വിളംബരമായി. നൂറിന്റെ നറുനിലാവു്മായി കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കിയ മഹത്തായ പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്ര മുന്നേറ്റത്തിന് പ്രഖ്യാപനമായി. ബഹ്റുല്‍ഉലൂം ഒ കെ സൈനുദ്ദീന്‍കുട്ടി മുസ്ലിയാര്‍ നഗരിയില്‍ പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി സമസ്ത ജന. സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനം മലപ്പുറത്ത് നടക്കുമെന്ന പ്രഖ്യാപനം നടത്തിയപ്പോള്‍ തക്ബീര്‍ധ്വനികളോടെയാണ് തിങ്ങിക്കൂടിയ പുരുഷാരം എതിരേറ്റത്. 'സമസ്ത: 100 പ്രകാശവര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ അടുത്ത ജനുവരി 28, 29, 30, 31 തീയതികളില്‍.....

തെന്നല ഉസ്താദിന് അവാര്‍ഡ്

മലപ്പുറം: അറബിഭാഷാ പ്രചാരണത്തിന് മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ നല്‍കിവരുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ഈ വര്‍ഷം എസ് ജെ എം ജന. സെക്രട്ടറി തെന്നല അബൂഹനീഫല്‍ ഫൈസിക്ക്. ഈ മാസം 12ന് മഅദിനില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ചേര്‍ന്ന് അവാര്‍ഡ് സമ്മാനിക്കും. .....

എസ് ജെ എം മഹാരാഷ്ട്ര സമ്മേളനം

മുംബൈ: സമസ്ത സെന്റിനറിയുടെ പ്രചാരണാര്‍ത്ഥം സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 40 കേന്ദ്രങ്ങളില്‍ നടത്തുന്ന മുഅല്ലിം സമ്മേളനത്തിന്റെ ഭാഗമായി മുംബൈ ദാദറില്‍ സംഘടിപ്പിച്ച മഹാരാഷ്ട്ര സമ്മേളനം എസ് ജെ എം സ്റ്റേറ്റ് പ്രസിഡന്റ് മൗലാനാ മുഫ്തി റഫീഖ് സഅദി ഉദ്ഘാടനം ചെയ്തു. ആരിഫ് നിസാമി, ഇസ്മാഈല്‍ അംജദി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ആമിര്‍ മിസ്ബാഹി, വി വി അബൂബക്കര്‍ സഖാഫി പ്രസംഗിച്ചു. സമ്മേളനത്തില്‍ അധ്യാപനസേവനത്തില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ മുഅല്ലിംകളെയും വിദ്യാര്‍ത്ഥികളെയും എസ് ജെ എം സെന്‍ട്രല്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആദരിച്ചു. ബശീര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. .....

കാന്തപുരത്തിന്റെ കേരളയാത്ര ചരിത്രം സൃഷ്ടിച്ചു

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നുമുതല്‍ 16 കൂടിയ നാളുകളില്‍ നടത്തിയ കേരളയാത്ര സുന്നി നവോത്ഥാനരംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചു. ജനുവരി ഒന്നിന് ഉച്ചയ്ക്ക് ഉള്ളാള്‍ സയ്യിദ് ശരീഫുല്‍മദനി മഖാമില്‍ നടന്ന ഭക്തിനിര്‍ഭരവും ജനനിബിഡവുമായ സിയാറത്തിനു ശേഷം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരും വൈസ് പ്രസിഡന്റ് കുമ്പോല്‍ കെഎസ് ആറ്റക്കോയ തങ്ങളും ചേര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ എ പി ഉസ്താദിന് സമസ്തയുടെ പതാക കൈമാറി. ഉള്ളാള്‍ ദര്‍ഗ സാരഥികളും കര്‍ണാടക ജംഇയ്യത്തുല്‍ഉലമ നേതാക്കളും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും സംബന്ധിച്ചു.....

എസ് ജെ എം നേതാക്കളെ ആദരിച്ചു

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി ജനുവരി ഒന്നു മുതല്‍ പതിനാറ് കൂടിയ ദിവസങ്ങളില്‍ നടന്ന എപി ഉസ്താദിന്റെ കേരളയാത്രയില്‍ എസ് ജെ എം നെ പ്രതിനിധീകരിച്ച് സ്ഥിരാംഗങ്ങളായി അനുഗമിച്ച പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, ജന: സെക്രട്ടറി അബൂഹനീഫല്‍ഫൈസി എന്നിവരെ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് ആദരിച്ചു. വിദ്യാഭ്യാസബോര്‍ഡ് സെക്രട്ടറി പ്രൊഫ: എ.കെ അബ്ദുല്‍ഹമീദ്, മാനേജര്‍ സിപി സെയ്തലവി, എസ് ജെ എം ട്രഷറര്‍ വി.പി.എം വില്യാപള്ളി, വൈസ് പ്രസിഡന്റ് കെ.പി.എച്ച് തങ്ങള്‍ തുടങ്ങിയവര്‍ ആദരവിന് നേതൃത്വം നല്‍കി. .....

ലക്ഷദ്വീപ് എസ്.ജെ.എം പുനഃസംഘടിപ്പിച്ചു

കവരത്തി: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ലക്ഷദ്വീപ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അഹ്മദ് ശൈഖ് കോയ ബാഖവി അമിനി (പ്രസി), ഹാശിം അഹ്‌സനി കവരത്തി(ജന. സെക്രട്ടറി), അബ്ദുസ്സമദ് കോയ ദാരിമി അഗത്തി (ട്രഷറര്‍), അബ്ദുല്‍ഖാദിര്‍ സഖാഫി, നിസാമുദ്ദിന്‍ സഖാഫി, നൂറുല്‍ഹസന്‍ സഖാഫി, ശംസുദ്ദീന്‍ കാമില്‍ സഖാഫി, അസ്ഹര്‍ സഖാഫി(വൈ. പ്രസി), ജമാലുദ്ദീന്‍ അശ്‌റഫി, ഇഹ്‌റുദ്ദീന്‍ അഹ്‌സനി, മുനീര്‍ ജൗഹരി, ഫഖ്‌റുദ്ദീന്‍ അഹ്‌സനി, സൈദലവി സിദ്ദീഖി(സെക്ര) എന്നിവരാണ് ഭാരവാഹികള്‍. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ വി പി എം വില്ല്യാപ്പള്ളി, സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. .....

മര്‍കസ് സമ്മേളനം വിജയിപ്പിക്കുക

കോഴിക്കോട്: ഫെബ്രുവരി അഞ്ചിന് കാരന്തൂരില്‍ നടക്കുന്ന മര്‍കസ് സനദ്ദാന സമ്മേളനവും ഖത്മുല്‍ബുഖാരിയും വിജയിപ്പിക്കുവാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഹ്വാനം ചെയ്തു. കോഴിക്കോട്, മലപ്പുറം. കണ്ണൂര്‍, വയനാട് ജില്ലകളിലെ മുഴുവന്‍ മുഅല്ലിംകളുടെയും സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് എസ് ജെ എം എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. സമസ്തസെന്ററില്‍ നടന്ന യോഗം ഈ വര്‍ഷത്തെ ഫത്ഹെ മുബാറക്ക് (മദ്‌റസാ പഠനാരംഭം) മാര്‍ച്ച് 26ന് തിരുവനന്തപുരം വള്ളക്കടവില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. കട്ടിപ്പാറ കെ.കെ ഉസ്താദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോ. നാസിര്‍ മുസ്‌ലിയാര്‍ ഊട്ടിയെ .....

എസ് ജെ എം ലക്ഷദ്വീപ് സമ്മേളനം മുഅല്ലിം റാലിയോടെ സമാപിച്ചു

കവരത്തി: സമസ്ത സെന്റിനറിയുടെ ഭാഗമായി ലക്ഷദ്വീപ് ജില്ലാ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കവരത്തിയില്‍ സംഘടിപ്പിച്ച ത്രിദിന മുഅല്ലിം സമ്മേളനം റാലിയോടെ സമാപിച്ചു. ഡിസംബര്‍ 27ന് കാലത്ത് എട്ടുമണിക്ക് ഖാസിം വലിയുല്ലാഹി മഖാം സിയാറത്തിനു ശേഷം ജില്ലാ പ്രസിഡന്റ് ശൈഖ് കോയ ബാഖവി പതാക ഉയര്‍ത്തിയതോടെ ത്രിദിന സമ്മേളനത്തിന് തുടക്കമായി. സമസ്തയുടെ ആദര്‍ശം, സമസ്ത സാധ്യമാക്കിയ വിദ്യാഭ്യാസ വിപ്ലവം, എസ് ജെ എം പദ്ധതികള്‍ എന്നീ വിഷയങ്ങള്‍ യഥാക്രമം കെ പി എച്ച് തങ്ങള്‍, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, വി വി അബൂബക്കര്‍ സഖാഫി അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ലീഡ്‌കോണ്‍ നേതൃക്യാമ്പില്‍ ലീഡര്‍ഷിപ്പ്, സംഘാടനം, ഓര്‍ഗനൈസേഷന്‍.....

മുഅല്ലിംകള്‍ സേവന സജ്ജരാവണം

കോഴിക്കോട്: മദ്‌റസ മുഅല്ലിംകള്‍ സേവനസജ്ജരാവണമെന്ന് അബൂഹനീഫല്‍ ഫൈസി. എസ് ജെ എം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖല ജില്ലകളിലെ റെയ്ഞ്ച് വെല്‍ഫെയര്‍ സെക്രട്ടറിമാരുടെ സംയുക്ത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുരസേവനം, നിര്‍ധനരായ മുഅല്ലിമിന്റെ മക്കളുടെയും ആശ്രിതരുടെയും വിവാഹം, വീടുനിര്‍മ്മാണം തുടങ്ങി ബഹുമുഖ മേഖലകളില്‍ എസ് ജെ എം ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ എസ് ജെ എം ട്രഷറര്‍ വിപിഎം വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം വിഷയാവതരണം നടത്തി. കെപിഎച്ച് തങ്.....

ധനസഹായവും വീടുകളും അനുവദിച്ചു

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭവനരഹിതരായ നൂറ് മുഅല്ലിംകള്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന വീടുകളില്‍ പുതുതായി അപേക്ഷിച്ച അഞ്ച് വീടുകള്‍ കൂടി അനുവദിച്ചു. ഇതു സംബന്ധമായി ചേര്‍ന്ന എസ് ജെ എം റിലീഫ്‌സെല്ലിന്റെ യോഗം അര്‍ഹരായ 421 മുഅല്ലിംകള്‍ക്ക് കൂടി ധനസഹായവും അനുവദിച്ചു. മക്കളുടെ വിവാഹം. ഭവനനിര്‍മ്മാണം, അറ്റകുറ്റപണി, കിണര്‍ നിര്‍മ്മാണം, രോഗചികിത്സ, മുഅല്ലിമിന് മഹറ്, വിലാദ എന്നീ ഇനങ്ങളിലായി 405 പേര്‍ക്കും സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ 15 പേര്‍ക്ക് പ്രത്യേക സഹായവും രോഗബാധിതനായി മരണപ്പെട്ട ഒരു മുഅല്ലിമിന്റെ കുടുംബത്തിന് സ്‌പെഷ്യല്‍ സഹായവുമാണ് അനുവദിച്ചത്. യോഗത്.....

കുസുമം സില്‍വര്‍ജൂബിലി നിറവില്‍

കോഴിക്കോട്: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന കുസുമം ബാലമാസികയുടെ 25-ാം വാര്‍ഷികം വിപുലപരിപാടികളോടെ ആഘോഷിക്കാന്‍ എസ് ജെ എം തീരുമാനിച്ചു. കുട്ടികളില്‍ അറിവുകളും ധാര്‍മിക ചിന്തകളും വളരാന്‍ സഹായിക്കുന്ന മാസിക 2001 ലാണ് പ്രസിദ്ധീകരണമാരംഭിച്ചത്. സില്‍വര്‍ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സാഹിത്യക്യാമ്പുകളും ശില്പശാലകളും മത്സരങ്ങളും സംഘടിപ്പിക്കാന്‍ സമസ്തസെന്ററില്‍ ചേര്‍ന്ന എസ് ജെ എം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സില്‍വര്‍ജൂബിലി അനുബന്ധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ വി വി അബൂബക്കര്‍ സഖാഫി കണ്‍വീനറും ശഫീഖ് ബുഖാരി, സുഫ്‌യാന്‍ ബുഖ.....

കേരളയാത്ര വിജയിപ്പിക്കും - എസ് ജെ എം

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി ഡിസംബര്‍ 1 മുതല്‍ 16 വരെ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കാന്തപുരം ഉസ്താദിന്റെ കേരളയാത്ര വിജയിപ്പിക്കുവാന്‍ എസ് ജെ എം ജില്ലാ സെക്രട്ടറിമാരുടെ സംസ്ഥാനതല സംഗമം തീരുമാനിച്ചു. വിവിധ ജില്ലകളില്‍ നല്‍കപ്പെടുന്ന സ്വീകരണങ്ങളില്‍ അതത് ജില്ലകളിലെ മുഅല്ലിംകളുടെ നിറസാന്നിധ്യം ഉറപ്പുവരുത്തണമെന്ന് സംഗമം ആഹ്വാനം ചെയ്തു. എസ് ജെ എം സംസ്ഥാന ട്രഷറര്‍ വിപിഎം വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ സമസ്ത സെന്ററില്‍ നടന്ന സംഗമം ജില്ലാ തലങ്ങളില്‍ ലീഡ്‌കോണ്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സെക്രട്ടറി ഉമര്‍ മദനി ഉദ്ഘാടനം ചെയ്തു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി .....

വിധവാപെന്‍ഷന്‍, ആശ്വാസം സ്‌കീം അപേക്ഷ ക്ഷണിച്ചു.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി, നിത്യരോഗിയായി മെഡിസിന്‍ കഴിക്കുന്ന മുഅല്ലിമിന് നല്‍കുന്ന ആശ്വാസം സ്‌കീമിനും, മരണപ്പെട്ട മുഅല്ലിംകളുടെ വിധവകള്‍ക്കുള്ള പെന്‍ഷനും 2026 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ ഡിക്ലറേഷന്‍ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷാഫോമും ഡിക്ലറേഷന്‍ ഫോമും www.sjmindia.org എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ 2025 ഡിസംബര്‍ 31നകം സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ലഭിക്കണം. .....

കെ കെ ഉസ്താദ് അനുസ്മരണം

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഉപാധ്യക്ഷനായിരുന്ന കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാരുടെ അനുസ്മരണ സംഗമം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ എസ് ജെ എം ട്രഷറര്‍ വിപിഎം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. നോളജ്‌സിറ്റിയില്‍ നടന്ന സംഗമത്തില്‍ കെ പി എച്ച് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. തെന്നല അബൂഹനീഫല്‍ ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഉമര്‍ മദനി, സിഎം യൂസുഫ് സഖാഫി, വി വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്ലിയാര്‍ ചെറൂപ്പ പ്രസംഗിച്ചു......

എസ് ജെ എം ലീഡ്കോണ്‍ നേതൃക്യാമ്പ് സമാപിച്ചു

നോളജ്സിറ്റി: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി പുതിയ സ്റ്റേറ്റ്-ജില്ലാ ഭാരവാഹികള്‍ക്കായി നോളജ്സിറ്റിയില്‍ സംഘടിപ്പിച്ച ലീഡ്കോണ്‍ ദ്വിദിന നേതൃപരിശീലന ക്യാമ്പ് സമാപിച്ചു. നവംബര്‍ 11ന് മഗ്രിബ് നിസ്‌കാരാനന്തരം സി എം യൂസുഫ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് ജെ എം സെക്രട്ടറി തെന്നല അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലീഡര്‍ഷിപ്പ് റോള്‍ പ്രമുഖ ട്രെയിനര്‍ കെ എം അബ്ദുല്‍ഖാദിര്‍ കരുവഞ്ചാല്‍ അവതരിപ്പിച്ചു. നവംബര്‍ 12ന് കാലത്ത് വചനം സെഷനില്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആത്മീയ സംസ്‌കരണത്തിന്റെ സൂഫീപാഠങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഇസ്തിറാഹയും ഖിദ്മയും തഗ്രീസും ശ്രദ്ധേയമ.....

എസ് ജെ എം വെബ്സൈറ്റ് റീ-ലോഞ്ച് ചെയ്തു

കോഴിക്കോട്: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റിയുടെ പരിഷ്കരിച്ച വെബ്സൈറ്റ് റി-ലോഞ്ചിംഗ് റഈസുൽഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു. കാലിക്കറ്റ്ടവറിൽ നടന്ന മാഗ്സം മുഅല്ലിം പ്രതിനിധി സംഗമത്തിലായിരുന്നു റി-ലോഞ്ചിംഗ്......

സുന്നത്ത്, കുസുമം ക്യാമ്പയിന്‍ ഡിസംബര്‍ 1-15ന്

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരണങ്ങളായ സുന്നത്ത്, ബാലകുസുമം മാസികകളുടെ ഈ വര്‍ഷത്തെ പ്രചാരണക്യാമ്പയിന്‍ ഡിസംബര്‍ ഒന്നു മുതല്‍ 15 കൂടിയ കാലയളവില്‍ സംഘടിപ്പിക്കുവാന്‍ എസ് ജെ എം സെന്‍ട്രല്‍കമ്മിറ്റി തീരുമാനിച്ചു. ക്യാമ്പയിന്റെ മുന്നോടിയായി നവംബര്‍ ഒന്നിന് കാലിക്കറ്റ്ടവറില്‍ മാഗ്‌സം മുഅല്ലിം പ്രതിനിധി സംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളമുള്ള റെയ്ഞ്ച് സെക്രട്ടറിമാരും മാഗസിന്‍ സെക്രട്ടറിമാരും സംബന്ധിച്ചു. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി മാഗസിന്‍ ക്യാമ്പയിന്‍ പദ്ധതികള്‍ വിശദീകരിച്ചു. കെ പി എച്ച് തങ്ങള്‍, വി.....