മുഅല്ലിംകള്‍ സേവന സജ്ജരാവണം
കോഴിക്കോട്: മദ്‌റസ മുഅല്ലിംകള്‍ സേവനസജ്ജരാവണമെന്ന് അബൂഹനീഫല്‍ ഫൈസി. എസ് ജെ എം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖല ജില്ലകളിലെ റെയ്ഞ്ച് വെല്‍ഫെയര്‍ സെക്രട്ടറിമാരുടെ സംയുക്ത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുരസേവനം, നിര്‍ധനരായ മുഅല്ലിമിന്റെ മക്കളുടെയും ആശ്രിതരുടെയും വിവാഹം, വീടുനിര്‍മ്മാണം തുടങ്ങി ബഹുമുഖ മേഖലകളില്‍ എസ് ജെ എം ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ എസ് ജെ എം ട്രഷറര്‍ വിപിഎം വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം വിഷയാവതരണം നടത്തി. കെപിഎച്ച് തങ്ങള്‍, ബശീര്‍ മുസ്ലിയാര്‍ ചെറൂപ്പ, വി വി അബൂബക്കര്‍ സഖാഫി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കെ ഉമര്‍ മദനി സ്വാഗതം പറഞ്ഞു.
Sales Order Form