എസ് ജെ എം 18 വീടുകള്‍കൂടി നിര്‍മ്മിച്ചുനല്‍കും
കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭവനരഹിതരായ 100 മുഅല്ലിംകള്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന ഭവനങ്ങളുടെ മൂന്നാം ഘട്ടം 18 വീടുകള്‍ കൂടി അനുവദിച്ചു. ഇതു സംബന്ധമായി ചേര്‍ന്ന എസ് ജെ എം സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, ട്രഷറര്‍ വി പിഎം വില്യാപ്പള്ളി, സി എം യൂസുഫ് സഖാഫി, കെ ഉമര്‍ മദനി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, ചെറൂപ്പ ബശീര്‍ മുസ്ലിയാര്‍, വി വി അബൂബക്കര്‍ സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
Sales Order Form