ഹംറ വര്‍ദ പ്രചാരണ കാമ്പയിന്‍ ഉജ്ജ്വലമായി

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കര്‍ണാടകയിലെ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി കന്നടഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ബാലമാസിക ഹംറ വര്‍ദ പ്രചാരണ ക്യാമ്പയിന്‍ ഉജ്ജ്വലമായി. ഇതിന്റെ ഭാഗമായി ദക്ഷിണ കന്നടയിലെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച സ്വദര്‍മുഅല്ലിം സംഗമങ്ങള്‍ വിജയകരമായി. ബി.സി റോഡ് ലയണ്‍സ്ഭവനില്‍ നടന്ന ഈസ്റ്റ് ജില്ല, സൗത്ത് ജില്ല സംഗമം എസ് ജെ എം സെക്രട്ടറി ഉമര്‍ മദനി ഉദ്ഘാടനം ചെയ്തു. മംഗളുരു സോണ്‍ ബോസ്‌കോ ഹാളില്‍ നടന്ന വെസ്റ്റ് ജില്ല, ഉഡുപ്പി ജില്ലാ സംഗമം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കൊട്ടമുടിയില്‍ സംഘടിപ്പിച്ച കുടക് ജില്ലാ സംഗമം എസ് ജെ എം ട്രഷറര്‍ വി പി എം വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. സംഗമങ്ങളില്‍ എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നടത്തി. കന്നട സ്റ്റേറ്റ് പ്രസിഡന്റ് ജപ്പു അബ്ദുറഹ്മാന്‍ മദനി അധ്യക്ഷത വഹിച്ചു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ക്യാമ്പയിന്‍ ഉരുപ്പടികള്‍ വിതരണം ചെയ്തു. വി വി അബൂബക്കര്‍ സഖാഫി, ഡോ. നാസര്‍ ഹിശാമി, ചെറൂപ്പ ബശീര്‍ മുസ്ലിയാര്‍, കെ കെ എം കാമില്‍ സഖാഫി, ഇബ്‌റാഹീം നദ്വി, ഹസന്‍ സുഹ്രി, അശ്‌റഫ് സഖാഫി, അബ്ദുല്ല സഖാഫി, ഹംസ കൊട്ടമുടി പ്രസംഗിച്ചു.