കന്നട ബാലമാസിക ഹംറവര്‍ദ പ്രകാശനം ചെയ്തു

മഞ്ഞനാടി: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി കന്നടഭാഷയില്‍ പുറത്തിറക്കുന്ന ഹംറവര്‍ദ ബാലമാസികയുടെ ആദ്യകോപ്പി മഞ്ഞനാടി താജുല്‍ഫുഖഹാ നഗറില്‍ ചേര്‍ന്ന പ്രൗഢമായ വേദിയില്‍ എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അബ്ദുല്‍ ജലീല്‍ മുണ്ടുപടവിന് നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. സംഗമത്തില്‍ സയ്യിദ് അലി ബാഫഖി അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യാസബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. അബൂഹനീഫല്‍ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപ്പള്ളി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കെ ഉമര്‍ മദനി, വി.വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്ലിയാര്‍ ചെറൂപ്പ, ടി എം മുഹ്യിദ്ദീന്‍ സഖാഫി, പി എ.....

446 മുഅല്ലിംകള്‍ക്ക് ധനസഹായവും 11 മുഅല്ലിംകള്‍ക്ക് കൂടി ഭവനവും അനുവദിച്ചു

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിയില്‍ നിന്ന് സഹായാര്‍ഹരായ 446 മുഅല്ലിംകള്‍ക്ക് ധനസഹായം അനുവദിച്ചു. മക്കളുടെ വിവാഹം, ഭവനനിര്‍മ്മാണം, അറ്റകുറ്റപ്പണി, കിണര്‍ നിര്‍മാണം, രോഗചികിത്സ, വിലാദ, ആശ്വാസധനം, മുഅല്ലിമിന്റെ മഹ്ര്‍ എന്നീ ഇനങ്ങളില്‍ 437 പേര്‍ക്ക് സഹായധനവും സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ 9 പേര്‍ക്ക് സ്‌പെഷ്യല്‍ സഹായവുമാണ് അനുവദിച്ചത്. ഭവനനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പുതുതായി 11 മുഅല്ലിംകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുവാനും തീരുമാനിച്ചു. ഇതു സംബന്ധമായി സമസ്സെന്ററില്‍ ചേര്‍ന്ന മുഅല്ലിം ക്ഷേമനിധിയോഗത്തില്‍ വി.പി.എം വില്യാപള്ളി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി തെന്നല, കെ.....

എസ്.ജെ.എം വിവിധ സംസ്ഥാന സാരഥിസംഗമം ആഗസ്റ്റ് 11ന് കോഴിക്കോട്ട്

കോഴിക്കോട്: എസ്.ജെ.എം സെന്‍ട്രല്‍ കമ്മിറ്റിയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന് ഇതരസംസ്ഥാന സാരഥികളുടെ സംഗമം ആഗസ്റ്റ് 11ന് കോഴിക്കോട്ട് വിളിച്ച് ചേര്‍ക്കാന്‍ എസ്.ജെ.എം സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സെന്‍ട്രല്‍ സാരഥികള്‍ സംഗമത്തിന് നേതൃത്വം നല്‍കും. മെയ് മാസം വെക്കേഷന്‍ ക്യാമ്പ് നടത്തി മികവ് തെളിയിച്ച മദ്‌റസകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് അവാര്‍ഡും തിരഞ്ഞെടുക്കപ്പെട്ട മദ്‌റസകള്‍ക്ക് സമ്മാനവും നല്‍കാന്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. യോഗത്തില്‍ അബൂഹനീഫല്‍ ഫൈസി അധ്യക്ഷത വഹിച്ചു. വി.പി.എം വില്യാപള്ളി ചര്‍ച്ച ഉദ് ഘാടനം ചെയ്തു. കെ.പി.എച്ച് ത.....

ഹംറ വര്‍ദ പ്രചാരണം സജീവമാക്കുക, പ്രകാശനം വിജയിപ്പിക്കുക - എസ് ജെ എം

കോഴിക്കോട്: കര്‍ണാടകയിലെ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരിക്കുന്ന ബാലമാസികയുടെ പ്രചാരണം സജീവമാക്കാന്‍ എസ് ജെ എം നേതാക്കള്‍ കര്‍ണാടകയിലെ മുഅല്ലിംകളോട് ആഹ്വാനം ചെയ്തു. ജൂലൈ 22ന് മംഗലാപുരത്ത് സംഘടിപ്പിക്കുന്ന പ്രകാശനസമ്മേളനം എല്ലാ മുഅല്ലിംകളും സംബന്ധിച്ച് വിജയിപ്പിക്കണം. എസ് ജെ എം സാരഥികളായ സയ്യിദ് അലി ബാഫഖി, അബൂഹനീഫല്‍ ഫൈസി, വിപിഎം വില്യാപ്പള്ളി അഭ്യര്‍ത്ഥിച്ചു......

ഹംറ വര്‍ദ പ്രചാരണ കാമ്പയിന്‍ ഉജ്ജ്വലമായി

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കര്‍ണാടകയിലെ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി കന്നടഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ബാലമാസിക ഹംറ വര്‍ദ പ്രചാരണ ക്യാമ്പയിന്‍ ഉജ്ജ്വലമായി. ഇതിന്റെ ഭാഗമായി ദക്ഷിണ കന്നടയിലെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച സ്വദര്‍മുഅല്ലിം സംഗമങ്ങള്‍ വിജയകരമായി. ബി.സി റോഡ് ലയണ്‍സ്ഭവനില്‍ നടന്ന ഈസ്റ്റ് ജില്ല, സൗത്ത് ജില്ല സംഗമം എസ് ജെ എം സെക്രട്ടറി ഉമര്‍ മദനി ഉദ്ഘാടനം ചെയ്തു. മംഗളുരു സോണ്‍ ബോസ്‌കോ ഹാളില്‍ നടന്ന വെസ്റ്റ് ജില്ല, ഉഡുപ്പി ജില്ലാ സംഗമം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കൊട്ടമുടിയില്‍ സംഘടിപ്പിച്ച കുടക് ജില്ലാ സംഗമം.....

എസ് ജെ എം 18 വീടുകള്‍കൂടി നിര്‍മ്മിച്ചുനല്‍കും

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭവനരഹിതരായ 100 മുഅല്ലിംകള്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന ഭവനങ്ങളുടെ മൂന്നാം ഘട്ടം 18 വീടുകള്‍ കൂടി അനുവദിച്ചു. ഇതു സംബന്ധമായി ചേര്‍ന്ന എസ് ജെ എം സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, ട്രഷറര്‍ വി പിഎം വില്യാപ്പള്ളി, സി എം യൂസുഫ് സഖാഫി, കെ ഉമര്‍ മദനി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, ചെറൂപ്പ ബശീര്‍ മുസ്ലിയാര്‍, വി വി അബൂബക്കര്‍ സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി......

സമൂഹത്തില്‍ നന്മ വളര്‍ത്താന്‍ മുഅല്ലിംകള്‍ ബദ്ധശ്രദ്ധരാകണം

കോഴിക്കോട്: അനുദിനം മാറുന്ന ലോകത്തിന്റെ ചലനങ്ങള്‍ പഠിച്ച് പുതിയ തലമുറയെ നന്മയില്‍ വളര്‍ത്താന്‍ മദ്‌റസാധ്യാപകര്‍ സജ്ജരാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക കൗണ്‍സില്‍ സമസ്തസെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി, വിപിഎം വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അസൈനാര്‍ നദ്വി, മൗലാന മുഹമ്മദ് വസീം യാസീന്‍ ഹംദാനി ഗോവ, ഡോ. അബ്ദുന്നാസ്വിര്‍ ഹിശാമി തമിഴ്നാട് പ്രസംഗിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും കെ ഉമര്‍ മദനി മാഗസിന്‍ ക്യാമ്.....

641 മുഅല്ലിംകള്‍ക്ക് ധനസഹായവും 14 മുഅല്ലിംകള്‍ക്കു കൂടി ഭവനവും അനുവദിച്ചു

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിയില്‍ നിന്ന് സഹായാര്‍ഹരായ 641 മുഅല്ലിംകള്‍ക്ക് ധനസഹായം അനുവദിച്ചു. മകളുടെ വിവാഹം, ഭവനനിര്‍മ്മാണം, അറ്റകുറ്റപ്പണി, കിണര്‍ നിര്‍മ്മാണം, രോഗചികിത്സ, മുഅല്ലിമിന് മഹ്ര്‍, വിലാദ, ആശ്വാസധനം എന്നീ ഇനങ്ങളിലാണ് പ്രസ്തുത സഹായം അനുവദിച്ചത്. മുഅല്ലിം ഭവനപദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 മുഅല്ലിംകള്‍ക്കു കൂടി ഭവനം അനുവദിക്കുവാന്‍ തീരുമാനിച്ചു. ഇതു സംബന്ധമായി സമസ്തസെന്ററില്‍ ചേര്‍ന്ന ക്ഷേമനിധി ബോര്‍ഡ് യോഗത്തില്‍ വിപിഎം വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി, കെ പി എച്ച് തങ്ങള്‍, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, കെ ഉമര്‍ മദനി, വി വി അബൂബക്കര്‍ സ.....

മുഅല്ലിംകള്‍ ജാഗ്രത പുലര്‍ത്തണം: വി പി എം

കോഴിക്കോട്: സമസ്തയുടെ ആശയാദര്‍ശങ്ങളും നയങ്ങളും സംരക്ഷിക്കുന്നതില്‍ മുഅല്ലിംകള്‍ ജാഗ്രത പുലര്‍ത്തണമെന്നും കിംവദന്തികളിലും തെറ്റായ പ്രചാരണങ്ങളിലും അകപ്പെട്ടുപോകരുതെന്നും എസ് ജെ എം ട്രഷറര്‍ വി പി എം വില്യാപ്പള്ളി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംസ്ഥാനതല സംഗമത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമസ്തസെന്ററില്‍ നടന്ന സംഗമം 2026-27 വര്‍ഷത്തിലേക്കുള്ള വാര്‍ഷിക പ്രവര്‍ത്തനപദ്ധതി അവതരണവും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം പദ്ധതി അവതരിപ്പിച്ചു. സി എം യൂസുഫ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ മദനി ജപ്.....

100 കേന്ദ്രങ്ങളില്‍ മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കും

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ 100 മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കുവാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചു. സമസ്ത സമ്മേളനത്തിന്റെ പ്രചാരണത്തില്‍ മുഅല്ലിംകള്‍ക്കുള്ള ഭാഗധേയത്വം പ്രസ്തുത സംഗമങ്ങളില്‍ വിശദീകരിക്കപ്പെടും. സമസ്തസെന്ററില്‍ നടന്ന എസ് ജെ എം സെക്രട്ടറിയേറ്റ് യോഗം മെയ് അഞ്ചിന് സെന്‍ട്രല്‍ കൗണ്‍സിലും ഏപ്രില്‍ നാലിന് ജില്ലാ പ്രസിഡന്റ് - സെക്രട്ടറിമാരുടെ സംയുക്ത സംഗമവും ഏപ്രില്‍ 25ന് നാഷണല്‍ മീറ്റും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, ട്രഷറര്‍ .....