100 കേന്ദ്രങ്ങളില്‍ മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കും

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ 100 മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കുവാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചു. സമസ്ത സമ്മേളനത്തിന്റെ പ്രചാരണത്തില്‍ മുഅല്ലിംകള്‍ക്കുള്ള ഭാഗധേയത്വം പ്രസ്തുത സംഗമങ്ങളില്‍ വിശദീകരിക്കപ്പെടും. സമസ്തസെന്ററില്‍ നടന്ന എസ് ജെ എം സെക്രട്ടറിയേറ്റ് യോഗം മെയ് അഞ്ചിന് സെന്‍ട്രല്‍ കൗണ്‍സിലും ഏപ്രില്‍ നാലിന് ജില്ലാ പ്രസിഡന്റ് - സെക്രട്ടറിമാരുടെ സംയുക്ത സംഗമവും ഏപ്രില്‍ 25ന് നാഷണല്‍ മീറ്റും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, ട്രഷറര്‍ വിപിഎം ഫൈസി വില്യാപ്പള്ളി, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, കെ പി എച്ച് തങ്ങള്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കെ ഉമര്‍ മദനി, വി വി അബൂബക്കര്‍ സഖാഫി, ചെറൂപ്പ ബശീര്‍ മുസ്ലിയാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.