എസ്.ജെ.എം വിവിധ സംസ്ഥാന സാരഥിസംഗമം ആഗസ്റ്റ് 11ന് കോഴിക്കോട്ട്

കോഴിക്കോട്: എസ്.ജെ.എം സെന്‍ട്രല്‍ കമ്മിറ്റിയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന് ഇതരസംസ്ഥാന സാരഥികളുടെ സംഗമം ആഗസ്റ്റ് 11ന് കോഴിക്കോട്ട് വിളിച്ച് ചേര്‍ക്കാന്‍ എസ്.ജെ.എം സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സെന്‍ട്രല്‍ സാരഥികള്‍ സംഗമത്തിന് നേതൃത്വം നല്‍കും. മെയ് മാസം വെക്കേഷന്‍ ക്യാമ്പ് നടത്തി മികവ് തെളിയിച്ച മദ്‌റസകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് അവാര്‍ഡും തിരഞ്ഞെടുക്കപ്പെട്ട മദ്‌റസകള്‍ക്ക് സമ്മാനവും നല്‍കാന്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. യോഗത്തില്‍ അബൂഹനീഫല്‍ ഫൈസി അധ്യക്ഷത വഹിച്ചു. വി.പി.എം വില്യാപള്ളി ചര്‍ച്ച ഉദ് ഘാടനം ചെയ്തു. കെ.പി.എച്ച് തങ്ങള്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, കെ ഉമര്‍ മദനി, സി.എം യൂസുഫ് സഖാഫി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, വി.വി അബൂബക്കര്‍ സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.