സമൂഹത്തില്‍ നന്മ വളര്‍ത്താന്‍ മുഅല്ലിംകള്‍ ബദ്ധശ്രദ്ധരാകണം
കോഴിക്കോട്: അനുദിനം മാറുന്ന ലോകത്തിന്റെ ചലനങ്ങള്‍ പഠിച്ച് പുതിയ തലമുറയെ നന്മയില്‍ വളര്‍ത്താന്‍ മദ്‌റസാധ്യാപകര്‍ സജ്ജരാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക കൗണ്‍സില്‍ സമസ്തസെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി, വിപിഎം വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അസൈനാര്‍ നദ്വി, മൗലാന മുഹമ്മദ് വസീം യാസീന്‍ ഹംദാനി ഗോവ, ഡോ. അബ്ദുന്നാസ്വിര്‍ ഹിശാമി തമിഴ്നാട് പ്രസംഗിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും കെ ഉമര്‍ മദനി മാഗസിന്‍ ക്യാമ്പയിന്‍ രൂപവും വി വി അബൂബക്കര്‍ സഖാഫി കുസുമം സില്‍വര്‍ ജൂബിലി പദ്ധതികളും ബശീര്‍ മുസ്ലിയാര്‍ ചെറൂപ്പ സമസ്ത സെന്റിനറി മുഅല്ലിം മേഖലാസമ്മേളന രൂപരേഖയും അവതരിപ്പിച്ചു. അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പിന്റെ പുതിയ രൂപം പരിചയപ്പെടുത്തി. കെ പി എച്ച് തങ്ങള്‍, സി എം യൂസഫ് സഖാഫി, കെ കെ എം കാമില്‍ സഖാഫി കര്‍ണാടക, ആരിഫ് നിസാമി മഹാരാഷ്ട്ര, ശംസുദ്ദീന്‍ സഖാഫി, കുഞ്ഞീതു മുസ്ലിയാര്‍, ശുഹൈബ് മുസ്ലിയാര്‍, സാബിര്‍ സൈനി, നുജൂമുദ്ദീന്‍ അമാനി, അബ്ദുറശീദ് മുസ്ലിയാര്‍, എസ് എം കെ തങ്ങള്‍, അബ്ദുല്‍ഖാദിര്‍ സഅദി, അബ്ദുസ്സലാം മുസ്ലിയാര്‍, അബ്ദുസ്സലാം സഖാഫി സംബന്ധിച്ചു. മാനസരോവര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടിയ ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരിയെ കൗണ്‍സില്‍ ആദരിച്ചു.
Sales Order Form