641 മുഅല്ലിംകള്‍ക്ക് ധനസഹായവും 14 മുഅല്ലിംകള്‍ക്കു കൂടി ഭവനവും അനുവദിച്ചു

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിയില്‍ നിന്ന് സഹായാര്‍ഹരായ 641 മുഅല്ലിംകള്‍ക്ക് ധനസഹായം അനുവദിച്ചു. മകളുടെ വിവാഹം, ഭവനനിര്‍മ്മാണം, അറ്റകുറ്റപ്പണി, കിണര്‍ നിര്‍മ്മാണം, രോഗചികിത്സ, മുഅല്ലിമിന് മഹ്ര്‍, വിലാദ, ആശ്വാസധനം എന്നീ ഇനങ്ങളിലാണ് പ്രസ്തുത സഹായം അനുവദിച്ചത്. മുഅല്ലിം ഭവനപദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 മുഅല്ലിംകള്‍ക്കു കൂടി ഭവനം അനുവദിക്കുവാന്‍ തീരുമാനിച്ചു. ഇതു സംബന്ധമായി സമസ്തസെന്ററില്‍ ചേര്‍ന്ന ക്ഷേമനിധി ബോര്‍ഡ് യോഗത്തില്‍ വിപിഎം വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി, കെ പി എച്ച് തങ്ങള്‍, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, കെ ഉമര്‍ മദനി, വി വി അബൂബക്കര്‍ സഖാഫി, ചെറൂപ്പ ബശീര്‍ മുസ്ലിയാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.