എസ് ജെ എം മഹാരാഷ്ട്ര സമ്മേളനം
മുംബൈ: സമസ്ത സെന്റിനറിയുടെ പ്രചാരണാര്‍ത്ഥം സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 40 കേന്ദ്രങ്ങളില്‍ നടത്തുന്ന മുഅല്ലിം സമ്മേളനത്തിന്റെ ഭാഗമായി മുംബൈ ദാദറില്‍ സംഘടിപ്പിച്ച മഹാരാഷ്ട്ര സമ്മേളനം എസ് ജെ എം സ്റ്റേറ്റ് പ്രസിഡന്റ് മൗലാനാ മുഫ്തി റഫീഖ് സഅദി ഉദ്ഘാടനം ചെയ്തു. ആരിഫ് നിസാമി, ഇസ്മാഈല്‍ അംജദി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ആമിര്‍ മിസ്ബാഹി, വി വി അബൂബക്കര്‍ സഖാഫി പ്രസംഗിച്ചു. സമ്മേളനത്തില്‍ അധ്യാപനസേവനത്തില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ മുഅല്ലിംകളെയും വിദ്യാര്‍ത്ഥികളെയും എസ് ജെ എം സെന്‍ട്രല്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആദരിച്ചു. ബശീര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
Sales Order Form