തെന്നല ഉസ്താദിന് അവാര്‍ഡ്

മലപ്പുറം: അറബിഭാഷാ പ്രചാരണത്തിന് മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ നല്‍കിവരുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ഈ വര്‍ഷം എസ് ജെ എം ജന. സെക്രട്ടറി തെന്നല അബൂഹനീഫല്‍ ഫൈസിക്ക്. ഈ മാസം 12ന് മഅദിനില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ചേര്‍ന്ന് അവാര്‍ഡ് സമ്മാനിക്കും.