മര്‍കസ് സമ്മേളനം വിജയിപ്പിക്കുക
കോഴിക്കോട്: ഫെബ്രുവരി അഞ്ചിന് കാരന്തൂരില്‍ നടക്കുന്ന മര്‍കസ് സനദ്ദാന സമ്മേളനവും ഖത്മുല്‍ബുഖാരിയും വിജയിപ്പിക്കുവാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഹ്വാനം ചെയ്തു. കോഴിക്കോട്, മലപ്പുറം. കണ്ണൂര്‍, വയനാട് ജില്ലകളിലെ മുഴുവന്‍ മുഅല്ലിംകളുടെയും സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് എസ് ജെ എം എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. സമസ്തസെന്ററില്‍ നടന്ന യോഗം ഈ വര്‍ഷത്തെ ഫത്ഹെ മുബാറക്ക് (മദ്‌റസാ പഠനാരംഭം) മാര്‍ച്ച് 26ന് തിരുവനന്തപുരം വള്ളക്കടവില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. കട്ടിപ്പാറ കെ.കെ ഉസ്താദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോ. നാസിര്‍ മുസ്‌ലിയാര്‍ ഊട്ടിയെ തിരഞ്ഞെടുത്തു. സുന്നത്ത്, കുസുമം ക്യാമ്പയിനില്‍ മികവ് കാണിച്ചവര്‍ക്കുള്ള സമ്മാനങ്ങളും മരിച്ച മുഅല്ലിംകളുടെ വിധവകള്‍ക്കുള്ള പെന്‍ഷനും ഫെബ്രു: രണ്ടിന് വിതരണം ചെയ്യും. പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി പി എം വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജന. സെക്രട്ടറി അബൂഹനീഫല്‍ ഫൈസി പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, സി പി സെയ്തലവി മാസ്റ്റര്‍ പ്രസംഗിച്ചു. കെപിഎച്ച് തങ്ങള്‍, ജപ്പു അബ്ദുറഹ്മാന്‍ മദനി, ഡോ. നാസിര്‍ മൗലാനാ, സി കെ എം പാടന്തറ, കെ ഉമര്‍ മദനി, മുഫത്തിശ് അക്ബറലി ഫൈസി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഇതരസംസ്ഥാന പ്രതിനിധികളായ കെ കെ എം കാമില്‍ സഖാഫി, പി എം മദനി (കര്‍ണാടക), മുജീബ് റഹ്മാന്‍ നഈമി(രാജസ്ഥാന്‍), അബൂതാഹിര്‍ നിസാമി(ഏര്‍വാടി), ഹാശിം അഹ്സനി (ലക്ഷദ്വീപ്) എന്നിവരും വിവിധ ജില്ലാ സാരഥികളും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍ സ്വാഗതവും വി വി അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു.
Sales Order Form