വിധവാപെന്‍ഷന്‍, ആശ്വാസം സ്‌കീം അപേക്ഷ ക്ഷണിച്ചു.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി, നിത്യരോഗിയായി മെഡിസിന്‍ കഴിക്കുന്ന മുഅല്ലിമിന് നല്‍കുന്ന ആശ്വാസം സ്‌കീമിനും, മരണപ്പെട്ട മുഅല്ലിംകളുടെ വിധവകള്‍ക്കുള്ള പെന്‍ഷനും 2026 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ ഡിക്ലറേഷന്‍ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷാഫോമും ഡിക്ലറേഷന്‍ ഫോമും www.sjmindia.org എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ 2025 ഡിസംബര്‍ 31നകം സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ലഭിക്കണം.
Sales Order Form