സുന്നത്ത്, കുസുമം ക്യാമ്പയിന്‍ ഡിസംബര്‍ 1-15ന്

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരണങ്ങളായ സുന്നത്ത്, ബാലകുസുമം മാസികകളുടെ ഈ വര്‍ഷത്തെ പ്രചാരണക്യാമ്പയിന്‍ ഡിസംബര്‍ ഒന്നു മുതല്‍ 15 കൂടിയ കാലയളവില്‍ സംഘടിപ്പിക്കുവാന്‍ എസ് ജെ എം സെന്‍ട്രല്‍കമ്മിറ്റി തീരുമാനിച്ചു. ക്യാമ്പയിന്റെ മുന്നോടിയായി നവംബര്‍ ഒന്നിന് കാലിക്കറ്റ്ടവറില്‍ മാഗ്‌സം മുഅല്ലിം പ്രതിനിധി സംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളമുള്ള റെയ്ഞ്ച് സെക്രട്ടറിമാരും മാഗസിന്‍ സെക്രട്ടറിമാരും സംബന്ധിച്ചു. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി മാഗസിന്‍ ക്യാമ്പയിന്‍ പദ്ധതികള്‍ വിശദീകരിച്ചു. കെ പി എച്ച് തങ്ങള്‍, വിപിഎം വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, സിപി സൈതലവി ആശംസിച്ചു. റഈസുല്‍ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ആശീര്‍വാദ പ്രഭാഷണം നടത്തി പ്രാര്‍ത്ഥിച്ചു. സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ സമസ്തസെന്ററില്‍ ചേര്‍ന്ന സെന്‍ട്രല്‍കമ്മിറ്റി യോഗം 11 അംഗ സെക്രട്ടറിയേറ്റും സയ്യിദ് അലി ബാഫഖി ചെയര്‍മാനും വിപിഎം ഫൈസി കണ്‍വീനറുമായി മുഅല്ലിം ക്ഷേമനിധിസമിതിയും സയ്യിദ് അലി ബാഫഖി മാനേജിംഗ് എഡിറ്ററും വിപിഎം വില്യാപ്പള്ളി ചീഫ് എഡിറ്ററും കുഞ്ഞുകുളം സുലൈമാന്‍ സഖാഫി മാനേജറുമായി സുന്നത്ത് പത്രാധിപസമിതിയും താഴെപ്പറയുന്നവര്‍ ചെയര്‍മാന്‍, കണ്‍വീനര്‍മാരായി ഉപസമിതികളും തിരഞ്ഞെടുത്തു. സി എം യൂസുഫ് സഖാഫി, കെ ഉമര്‍ മദനി (മാഗസിന്‍) നാസര്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍ (ട്രൈനിംഗ്) കെപിഎച്ച് തങ്ങള്‍, വിവി അബൂബക്കര്‍ സഖാഫി(മിഷനറി), സിപി സൈതലവി മാസ്റ്റര്‍, അബ്ദുറഹ്മാന്‍ മദനി (എക്‌സാം) നുജൂമുദ്ദീന്‍ അമാനി, റശീദ് മുസ്‌ലിയാര്‍ (സതേണ്‍ മേഖല). നവംബര്‍ 11ന് ലീഡേഴ്സ് ക്യാമ്പ് നോളജ്‌സിറ്റിയില്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ കുഞ്ഞുകുളം സുലൈമാന്‍ സഖാഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബൂഹനീഫല്‍ ഫൈസി സ്വാഗതം പറഞ്ഞു. വിപിഎം വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, കെ പി എച്ച് തങ്ങള്‍, സി എം യൂസഫ് സഖാഫി, ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍, വി വി അബൂബക്കര്‍ സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കെ കെ എം കാമില്‍ സഖാഫി(കന്നട) ഹസൈനാര്‍ നദ്‌വി(അന്തമാന്‍), ഡോ. നാസര്‍ മൗലാനാ(തമിഴ്നാട്), സി കെ എം പാടന്തറ(നീലഗിരി), ഹാരിസ് നിസാമി(മഹാരാഷ്ട്ര) എന്നിവരും വിവിധ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.