ഫത്‌ഹേ മുബാറക് സ്വാഗതസംഘമായി
തിരുവനന്തപുരം: സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകളില്‍ നടക്കുന്ന മദ്‌റസ വിദ്യാരംഭം-ഫത്‌ഹേമുബാറകിന്റെ സംസ്ഥാന തല ഉദ്ഘാടനം മാര്‍ച്ച് 28ന് തിരുവനന്തപുരം വള്ളക്കടവ് ജവാഹറുല്‍ഉലൂം സെക്കണ്ടറി മദ്‌റസയില്‍ നടക്കും. പരിപാടിയുടെ വിജയത്തിന്നായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, എ സൈഫുദ്ദീന്‍ ഹാജി, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ (രക്ഷാധികാരി), ഹനീഫ് വള്ളക്കടവ് (ചെയര്‍.), ജാബിര്‍ ഫാളിലി (ജന.കണ്‍.), ശറഫുദ്ദീന്‍ പോത്തന്‍കോട് (ഫിനാ. സെക്ര.), ആശിഖ് ജവാഹിരി, അഹ്മദ് ബാഖവി, റശീദ് (വൈ. ചെയര്‍.) അബ്ദുല്ല ഫാളിലി, മുഹമ്മദ് അന്‍വര്‍ ജൗഹരി, ശഹീദ് ബീമാപ്പള്ളി, എം കെ അശ്‌റഫുദ്ദീന്‍ (ജോ. കണ്‍.) സിദ്ദീഖ് സഖാഫി ബീമാപള്ളി (ഫിനാന്‍സ്). വള്ളക്കടവ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപവത്കരണ യോഗത്തില്‍ എസ് ജെ എം ഉപാധ്യക്ഷന്‍ കെ പി എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേരള ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം വിഷയാവരണവും വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണവും നടത്തി. വി വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്ലിയാര്‍ ചെറൂപ്പ, സിദ്ദീഖ് സഖാഫി ബീമാപ്പള്ളി, ഹാശിം ഹാജി, ശറഫുദ്ദീന്‍ പോത്തന്‍കോട്, ഡോ. അന്‍വര്‍ നാസര്‍, ജാബിര്‍ ജൗഹരി, ഹനീഫ് പ്രസംഗിച്ചു.
Sales Order Form