എസ് ജെ എം ലക്ഷദ്വീപ് സമ്മേളനം മുഅല്ലിം റാലിയോടെ സമാപിച്ചു
കവരത്തി: സമസ്ത സെന്റിനറിയുടെ ഭാഗമായി ലക്ഷദ്വീപ് ജില്ലാ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കവരത്തിയില്‍ സംഘടിപ്പിച്ച ത്രിദിന മുഅല്ലിം സമ്മേളനം റാലിയോടെ സമാപിച്ചു. ഡിസംബര്‍ 27ന് കാലത്ത് എട്ടുമണിക്ക് ഖാസിം വലിയുല്ലാഹി മഖാം സിയാറത്തിനു ശേഷം ജില്ലാ പ്രസിഡന്റ് ശൈഖ് കോയ ബാഖവി പതാക ഉയര്‍ത്തിയതോടെ ത്രിദിന സമ്മേളനത്തിന് തുടക്കമായി. സമസ്തയുടെ ആദര്‍ശം, സമസ്ത സാധ്യമാക്കിയ വിദ്യാഭ്യാസ വിപ്ലവം, എസ് ജെ എം പദ്ധതികള്‍ എന്നീ വിഷയങ്ങള്‍ യഥാക്രമം കെ പി എച്ച് തങ്ങള്‍, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, വി വി അബൂബക്കര്‍ സഖാഫി അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ലീഡ്‌കോണ്‍ നേതൃക്യാമ്പില്‍ ലീഡര്‍ഷിപ്പ്, സംഘാടനം, ഓര്‍ഗനൈസേഷന്‍ എന്നീ വിഷയങ്ങള്‍ സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ബശീര്‍ മുസ്‌ലിയാര്‍, വി വി അബൂബക്കര്‍ സഖാഫി അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മുഅല്ലിം - മനേജ്‌മെന്റ് - രക്ഷാകര്‍തൃസംഗമവും നടന്നു. സമാപനസമ്മേളനം എസ് ജെ എം ട്രഷറര്‍ വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ പി എച്ച് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമാപനത്തോടനുബന്ധിച്ചു നടന്ന മുഅല്ലിം റാലിക്ക് ജില്ലാ നേതാക്കളായ ശൈഖ് കോയ ബാഖവി, ഹാശിം അഹ്‌സനി, മുഹമ്മദ് സഖാഫി കവരത്തി, ഹംസക്കോയ സഖാഫി, കെ സി അബ്ദുല്‍ഖാദിര്‍ സഖാഫി നേതൃത്വം നല്‍കി.
Sales Order Form