ബുഖാരി അവാര്‍ഡ് തെന്നലക്ക് സമര്‍പ്പിച്ചു

മലപ്പുറം: അറബി ഭാഷാരംഗത്തും മത-സാംസ്‌കാരിക പ്രബോധന മേഖലകളിലും അരനൂറ്റാണ്ടിലേറെയായി നല്‍കിവരുന്ന നിസ്തുല സേവനങ്ങള്‍ പരിഗണിച്ച് മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ 2026ലെ സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ തെന്നല അബൂഹനീഫല്‍ഫൈസിക്ക് സമ്മാനിച്ചു. മലപ്പുറം മഅ്ദിന്‍ മഹബ്ബസ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ബുഖാരിയും ചേര്‍ന്ന് പുരസ്‌കാരം കൈമാറി. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് അബൂഹനീഫല്‍ ഫൈസിയെ വേദിയിലേക്കാനയിച്ചത്. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ആബിദീന്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ബാഖിര്‍ ശിഹാബ്, സയ്യിദ് കെ വി തങ്ങള്‍, സയ്യിദ് സൈനുല്‍ആബിദീന്‍, സയ്യിദ് സല്‍മാന്‍ മംഗലാപുരം, സയ്യിദ് പൂക്കോയ വെളിമുക്ക്, സയ്യിദ് കുഞ്ഞിക്കോയ ക്ലാരി, സയ്യിദ് പൂക്കോയ മോങ്ങം, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍കബീര്‍ അല്‍ബുഖാരി, ഇബ്‌റാഹീം ബാഖവി, അബൂബക്കര്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, സി കെ യു മൗലവി, മൂസ ഫൈസി ആമപ്പൊയില്‍, ബശീര്‍ ഹാജി ഉള്ളണം, ശരീഫ് കാരശ്ശേരി, മുസ്തഫ കോഡൂര്‍, സി പി ശഫീഖ് ബുഖാരി, കെ സ്വാദിഖലി ബുഖാരി, മുഹമ്മദലി ബുഖാരി, സി കെ റാശിദ് ബുഖാരി സംബന്ധിച്ചു.