സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രണ്ടാംഘട്ട എം.ഇ.പി ട്രെയ്‌നിംഗ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് : മുഅല്ലിം ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന രണ്ടാംഘട്ട എം.ഇ.പി ട്രെയ്‌നിംഗിന്റെ ഉദ്ഘാടനം സമസ്ത സെന്ററില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി അബൂഹനഫല്‍ ഫൈസിയുടെ അധ്യക്ഷതയില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ എ.കെ അബ്ദുല്‍ ഹമീദ് സാഹിബ് ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് മാസറ്റര്‍ കക്കാട്, സി.പി സൈതലവി മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, മുഹമ്മദലി മാസ്റ്റര്‍ മാടായി, അബ്ദുല്‍ കരീം ഹാജി കാരാത്തോട് പ്രസംഗിച്ചു. ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ സ്വാഗതവും വി.വി അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു.