"എല്ലാ മുഅല്ലിംകള്‍ക്കും വീട്" ഭവനപദ്ധതി

ബംഗളുരു: വീടില്ലാത്ത മുഴുവന്‍ മുഅല്ലിംകള്‍ക്കും വീടെന്ന ദാറുല്‍ മുഅല്ലിം ഭവനപദ്ധതിയുടെ അപേക്ഷ സ്വീകരിക്കല്‍ ഉദ്ഘാടനം ബംഗളുരുവില്‍ നടന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുപ്പതാം വാര്‍ഷികോദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. തെന്നല അബൂഹനീഫല്‍ ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ അഹ്മദ് കുട്ടി മുസ് ലിയാര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.