എം. ഇ. പി സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം

കോഴിക്കോട് : സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി റെയ്ഞ്ചുകളില്‍ നടപ്പിലാക്കിയ അമ്പത് മണിക്കൂര്‍ നീണ്ടുനിന്ന മുഅല്ലിം എംപവര്‍മെന്റ് (എം.ഇ.പി) പ്രോഗ്രാമിന്റെ മുഴുവന്‍ ക്ലാസിലും പങ്കെടുത്തവര്‍ക്കുള്ള പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എസ്. ജെ. എം പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി നിര്‍വഹിച്ചു. മോങ്ങം റെയ്ഞ്ച് സെക്രട്ടറി ഹംസ സഖാഫി ഏറ്റുവാങ്ങി. അബൂഹനീഫല്‍ ഫൈസി, വി.പിഎം വില്യാപ്പള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എ.കെ അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി.വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ സംബന്ധിച്ചു.