മുഅല്ലിം സഹായം; മാനേജ്‌മെന്റുകള്‍ സഹകരിക്കണം : എസ്. ജെ. എം

കോഴിക്കോട് : കോവിഡ് കാലം അനിശ്ചിതമായി നീണ്ടുപോകുന്നതിനാല്‍ ജോലി നഷ്ടപ്പെട്ടവരും ശമ്പളം ലഭിക്കാത്തവരും ഭാഗികമായി മാത്രം ലഭിക്കുന്നവരുമായ നിരവധി മുഅല്ലിംകളുണ്ട്. ജീവിത പ്രയാസമനുഭവിക്കുന്ന മുഅല്ലിംകളെ മാനേജ്‌മെന്റുകള്‍ ഇതിനകം സഹായിച്ചിട്ടുണ്ട്. മേലിലും ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കിയും ജോലി നിലനിര്‍ത്തിയും എല്ലാ മാനേജുമെന്റുകളും മറ്റു അഭ്യുദയകാംക്ഷികളും സഹകരിക്കണമമെന്ന് എസ്. ജെം. എം സാരഥികളായ സയ്യിദ് അലി ബാഫഖി തങ്ങള്‍, തെന്നല അബൂഹനീഫല്‍ ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.