സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അലി ബാഖഫി തങ്ങള്‍ , തെന്നല, വില്യാപ്പള്ളി വീണ്ടും സാരഥികള്‍

കോഴിക്കോട് – സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി സാരഥികളായി സയ്യിദലി ബാഫഖി(പ്രസിഡണ്ട്), തെന്നല അബൂഹനീഫല്‍ ഫൈസി (ജന.സെക്രട്ടറി), വി.പി.എം ഫൈസി വില്യാപ്പള്ളി (ട്രഷറര്‍) എന്നിവര്‍ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. സമസ്ത സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെന്‍ട്രല്‍ കൗണ്‍സിലാണ് 2019 – 22 കാലത്തെ പ്രവര്‍ത്തക സമിതിയെ തെരെഞ്ഞെടുത്തത്. മറ്റു ഭാരവാഹികള്‍ : വൈസ്പ്രസിഡണ്ടുമാര്‍ : കെ.പി.എച്ച് തങ്ങള്‍(മിഷനറി), കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍(പരീക്ഷ), പി.കെ അബൂബക്കര്‍ മുസ്ലിയാര്‍(ട്രെയ്നിംഗ്), എസ്. നജ്മുദ്ദീന്‍ അമാനി(വെല്‍ഫയര്‍), സി.എം യൂസുഫ് സഖാഫി(മാഗസിന്‍) സെക്രട്ടറിമാര്‍ : ഡോ. എം അബ്ദുല്‍ അസീസ് ഫൈസി(ട്രെയ്നിംഗ്) കുഞ്ഞുകുളം സുലൈമാന്‍ സഖാഫി(വെല്‍ഫയര്‍) വി.വി അബൂബക്കര്‍ സഖാഫി(മിഷനറി) ബശീര്‍ മുസ്ലിയാര്‍ ചെറൂപ്പ(പരീക്ഷ), കെ. ഉമര്‍ മദനി(മാഗസിന്‍). പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് (വിദ്യാഭ്യാസ ബോര്‍ഡ്), ശാഹുല്‍ ഹമീദ് ബാഖവി(ഐ.ഇ.ബി.ഐ) കെ.പി മുഹമ്മദ് മുസ്ലിയാര്‍ (മുഫത്തിശ്), യഅ്ഖൂബ് ഫൈസി(എസ്. എം. എ) പതിനൊന്നംഗ സെക്രട്ടറിയേറ്റും തെരെഞ്ഞെടുത്തു. 2020 ജനുവരി – ഡിസംബര്‍ കാലയളവില്‍ 30-ാം വാര്‍ഷികം വിവിധ പരിപാടികളോടെ നടത്തുവാനും ഈ വര്‍ഷത്തെ ഫത്ഹെ മുബാറക് (മദ്റസാ പഠനാരംഭം) സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 9ന് പൂനൂര്‍ ഇശാഅത്തില്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. സയ്യിദലി ബാഫഖി ആധ്യക്ഷം വഹിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബൂഹനീഫല്‍ ഫൈസി സ്വാഗതം പറഞ്ഞു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.