സ്‌നേഹം, കാരുണ്യം, സമാധാനം മാനവികതയുടെ സന്ദേശം - ജസ്റ്റിസ് ഗോപാല്‍ ഗൗഡ

ബംഗളുരു : മാനവികതയുടെ സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്ന മഹത്തായ പ്രമേയത്തില്‍ നടക്കുന്ന ചര്‍ച്ച കാലോചിതവും നവലോകത്ത് ഏറെ പ്രധാനമര്‍ഹിക്കുന്നതുമാണെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി. ഗോപാല്‍ ഗൗഡ അഭിപ്രായപ്പെട്ടു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുപ്പതാം വാര്‍ഷികത്തിന്റെ ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ അസീസ് ഫൈസി വിഷയാവതരണം നടത്തി. ഡോ. മുഹമ്മദ് ഫാസില്‍ റസ് വി, മൗലാനാ സയ്യിദ് മുജാഹിദ് അശ്‌റഫി, മൗലാനാ ജൈനുല്‍ ആബിദീന്‍, ഹസൈനാര്‍ നദ്‌വി, കെ.കെ മുഹമ്മദ് കുട്ടി മുസ് ലിയാര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് സാഹിബ് പ്രസംഗിച്ചു. കാലത്ത് സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സെമിനാറില്‍ എസ്. എസ്. എ ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി വിഷയാവതരണം നടത്തി. ശ്രീ ശ്രീ ശ്രീ ശിവരുദ്രമഹാസ്വാമികള്‍, സമീല്‍ പാഷ, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് സീശാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.