ദാറുല്‍ മുഅല്ലിം രണ്ടാം ഘട്ടം ഉല്‍ഘാടനം ചെയ്തു

കോഴിക്കോട് : നിര്‍ധനരായ മദ്രസ മുഅല്ലിമുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കമ്മിറ്റി നിര്‍മിച്ചു കൊടുക്കുന്ന ദാറുല്‍ മുഅല്ലിം (മുഅല്ലിം ഭവനം) രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം എസ്.ജെ.എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി നിര്‍വഹിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എളേറ്റില്‍ മര്‍കസ് വാലി മുഅല്ലിം സലീം ലത്വീഫിക്ക് നിര്‍മ്മിച്ച വീടാണ് തങ്ങള്‍ തുറന്നുകൊടുത്തത്. ചടങ്ങില്‍ എസ് ജെ എം ട്രഷറര്‍ വി പി എം ഫൈസി വില്ല്യാപള്ളി ആധ്യക്ഷം വഹിച്ചു. മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, എസ.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി, അലി ഫൈസി (എസ്.എം.എ) അന്‍സാര്‍ സഖാഫി (എസ്.എസ്.എഫ്)ബശീര്‍ മുസ്‌ലിയാര്‍ (എസ്.ജെ.എം) പ്രസംഗിച്ചു. സി.എം യൂസുഫ് സഖാഫി, സയ്യിദ് പി.ജി അബൂബക്കര്‍, കബീര്‍ ഏളേറ്റില്‍, അബ്ദുസലാം മാസ്റ്റര്‍, സുലൈമാന്‍ മദനി, മുഹമ്മദ് സഅദി, നാസിര്‍ സഖാഫി, നാസിര്‍ അഹ്‌സനി, കരീം സഖാഫി, മുഹമ്മദ് ഇയ്യാട് തുടങ്ങിയവര്‍ സംബന്ധിച്ചു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി സ്വാഗതവും വി.വി. അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു. എസ്.ജെ.എം മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞടുക്കപ്പെട്ട മുപ്പത് മുഅല്ലിംകള്‍ക്കാണ് രണ്ടാംഘട്ട ഭവനനിര്‍മ്മാണം. ബാക്കി ഭവനങ്ങള്‍ തുടര്‍ന്ന് ഉല്‍ഘാടനം ചെയ്യപ്പെടും. എസ്.ജെ.എം 25ാം വാര്‍ഷികത്തിന്റെ ഭാഗമായി 25 ഭവനങ്ങള്‍ നേരത്തെ നിര്‍മ്മിച്ചു നല്‍കിയതായിരുന്നു ഒന്നാംഘട്ടം. ഭവനനിര്‍മ്മാണവുമായി സഹകരിച്ച എല്ലാവര്‍ക്കും സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നന്ദി അറിയിച്ചിട്ടുണ്ട്.