സ്വാതന്ത്ര്യദിനത്തില്‍ സുന്നി ബാല സംഘം ഫ്രീഡം സംഗമം

കോഴിക്കോട്, വിദ്യാര്‍ത്ഥികളില്‍ ദേശീയബോധവും രാജ്യസ്‌നേഹവും വളര്‍ത്തിയെടുക്കാന്‍ സുന്നി ബാലസംഘം മദ്‌റസാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മുഴുവന്‍ മദ്‌റസകളിലും സ്വാതന്ത്ര്യദിനത്തില്‍ ഫ്രീഡം സംഗമം സംഘടിപ്പിക്കാന്‍ എസ്. ജെ. എം മിഷനറി സമിതി തീരുമാനിച്ചു. കെ.പി.എച്ച് തങ്ങളുടെ അധ്യക്ഷതയില്‍ ഉമര്‍ മദനി പാലക്കാട് ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, വി.വി അബൂബക്കര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.