കന്നട ബാലമാസിക ഹംറവര്‍ദ പ്രകാശനം ചെയ്തു
28 Jul 2026
മഞ്ഞനാടി: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി കന്നടഭാഷയില്‍ പുറത്തിറക്കുന്ന ഹംറവര്‍ദ ബാലമാസികയുടെ ആദ്യകോപ്പി മഞ്ഞനാടി താജുല്‍ഫുഖഹാ നഗറില്‍ ചേര്‍ന്ന പ്രൗഢമായ വേദിയില്‍ എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അബ്ദുല്‍ ജലീല്‍ മുണ്ടുപടവിന് നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. സംഗമത്തില്‍ സയ്യിദ് അലി ബാഫഖി അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യാസബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. അബൂഹനീഫല്‍ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപ്പള്ളി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കെ ഉമര്‍ മദനി, വി.വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്ലിയാര്‍ ചെറൂപ്പ, ടി എം മുഹ്യിദ്ദീന്‍ സഖാഫി, പി എം മദനി, അബ്ദുല്‍ജലീല്‍ സാഹിബ് മുണ്ടുപടവ്, ഇബ്‌റാഹീം നഈമി പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ മദനി ജപ്പു സ്വാഗതം പറഞ്ഞു.