SJM CENTRAL OFFICE, 3097A Samastha, Kozhikode - 673006 sjmstatecommittee@gmail.com 0495 27728 46 www.sjmindia.org
Follow us:
446 മുഅല്ലിംകള്‍ക്ക് ധനസഹായവും 11 മുഅല്ലിംകള്‍ക്ക് കൂടി ഭവനവും അനുവദിച്ചു

446 മുഅല്ലിംകള്‍ക്ക് ധനസഹായവും 11 മുഅല്ലിംകള്‍ക്ക് കൂടി ഭവനവും അനുവദിച്ചു

28 Jul 2026

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിയില്‍ നിന്ന് സഹായാര്‍ഹരായ 446 മുഅല്ലിംകള്‍ക്ക് ധനസഹായം അനുവദിച്ചു. മക്കളുടെ വിവാഹം, ഭവനനിര്‍മ്മാണം, അറ്റകുറ്റപ്പണി, കിണര്‍ നിര്‍മാണം, രോഗചികിത്സ, വിലാദ, ആശ്വാസധനം, മുഅല്ലിമിന്റെ മഹ്ര്‍ എന്നീ ഇനങ്ങളില്‍ 437 പേര്‍ക്ക് സഹായധനവും സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ 9 പേര്‍ക്ക് സ്‌പെഷ്യല്‍ സഹായവുമാണ് അനുവദിച്ചത്. ഭവനനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പുതുതായി 11 മുഅല്ലിംകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുവാനും തീരുമാനിച്ചു. ഇതു സംബന്ധമായി സമസ്സെന്ററില്‍ ചേര്‍ന്ന മുഅല്ലിം ക്ഷേമനിധിയോഗത്തില്‍ വി.പി.എം വില്യാപള്ളി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി തെന്നല, കെ.പി.എച്ച് തങ്ങള്‍, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, കെ ഉമര്‍ മദനി, വി.വി അബൂബക്കര്‍ സഖാഫി, ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍ ചര്‍ ച്ചകള്‍ക്ക് നേതൃത്വം നല്‍കി.