SJM CENTRAL OFFICE, 3097A Samastha, Kozhikode - 673006 sjmstatecommittee@gmail.com 0495 27728 46 www.sjmindia.org
Follow us:
മുഅല്ലിംകള്‍ ജാഗ്രത പുലര്‍ത്തണം: വി പി എം

മുഅല്ലിംകള്‍ ജാഗ്രത പുലര്‍ത്തണം: വി പി എം

28 Jul 2026

കോഴിക്കോട്: സമസ്തയുടെ ആശയാദര്‍ശങ്ങളും നയങ്ങളും സംരക്ഷിക്കുന്നതില്‍ മുഅല്ലിംകള്‍ ജാഗ്രത പുലര്‍ത്തണമെന്നും കിംവദന്തികളിലും തെറ്റായ പ്രചാരണങ്ങളിലും അകപ്പെട്ടുപോകരുതെന്നും എസ് ജെ എം ട്രഷറര്‍ വി പി എം വില്യാപ്പള്ളി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംസ്ഥാനതല സംഗമത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമസ്തസെന്ററില്‍ നടന്ന സംഗമം 2026-27 വര്‍ഷത്തിലേക്കുള്ള വാര്‍ഷിക പ്രവര്‍ത്തനപദ്ധതി അവതരണവും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം പദ്ധതി അവതരിപ്പിച്ചു. സി എം യൂസുഫ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ മദനി ജപ്പു കര്‍ണാടക, അബ്ദുന്നാസിര്‍ ഹിശാമി തമിഴ്നാട്, ഹാരിസ് നിസാമി മഹാരാഷ്ട്ര, കെ ഉമര്‍ മദനി പാലക്കാട്, നുജൂമുദ്ദീന്‍ അമാനി കൊല്ലം, എസ് എം കെ തങ്ങള്‍ തൃശ്ശൂര്‍, സലീം അല്‍ഹസനി എറണാകുളം, ബശീര്‍ അല്‍ഹസനി ആലപ്പുഴ, അബ്ദുല്‍ജബ്ബാര്‍ ബാഖവി മലപ്പുറം വെസ്റ്റ്, കുഞ്ഞീതു മുസ്‌ലിയാര്‍ മലപ്പുറം ഈസ്റ്റ്, ശംസുദ്ദീന്‍ സഖാഫി കണ്ണൂര്‍, അബ്ദുന്നാസര്‍ സഖാഫി കോഴിക്കോട് സൗത്ത്, സയ്യിദ് ജമലുല്ലൈലി കോഴിക്കോട് നോര്‍ത്ത്, അബ്ദുറസാഖ് സഖാഫി കാസര്‍ഗോഡ് സംസാരിച്ചു. ചെറൂപ്പ ബശീര്‍ മുസ്ലിയാര്‍ സ്വാഗതവും വി വി അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു.