SJM CENTRAL OFFICE, 3097A Samastha, Kozhikode - 673006 sjmstatecommittee@gmail.com 0495 27728 46 www.sjmindia.org
Follow us:
എസ് ജെ എം ഫത്‌ഹേമുബാറക് ഉജ്ജ്വലമായി

എസ് ജെ എം ഫത്‌ഹേമുബാറക് ഉജ്ജ്വലമായി

30 Mar 2026

തിരുവനന്തപുരം: അക്ഷരലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വള്ളക്കടവ് ജവാഹിറുല്‍ ഉലൂം മദ്‌റസയില്‍ സംഘടിപ്പിച്ച മദ്‌റസാവിദ്യാരംഭം ഫത്‌ഹേമുബാറക് സംസ്ഥാനതല ഉദ്ഘാടനം ഉജ്ജ്വലവും ശ്രദ്ധേയവുമായി. എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യബോധവും ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍വ്വജനങ്ങളും തയ്യാറാവണം. ഇളം മനസ്സുകളില്‍ നന്മ വളര്‍ത്തുന്നതില്‍ മദ്‌റസകള്‍ വഹിച്ച പങ്ക് വിശ്രുതമാണ്. ഈ നില പൂര്‍വ്വാധികം ഭംഗിയില്‍ തുടരണം. അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഇരുസയ്യിദുമാരും സയ്യിദ് മുഹ്‌സിന്‍ തങ്ങളും ചേര്‍ന്ന് ഇളംകുരുന്നുകളെ ആദ്യാക്ഷരം കുറിച്ചുകൊടുത്തും മധുരം നല്‍കിയും അനുഗ്രഹിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ മുഖ്യാതിഥിയായി. സബിന്‍ സമീദ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. വിപിഎം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, എ സൈഫുദ്ദീന്‍ ഹാജി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, പി എ മുഹമ്മദ് കുഞ്ഞ് സഖാഫി പ്രസംഗിച്ചു. ജപ്പു അബ്ദുറഹ്മാന്‍ മദനി, ഡോ. നാസര്‍ ഹിശാമി, കെ ഉമര്‍ മദനി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, വി വി അബൂബക്കര്‍ സഖാഫി സംബന്ധിച്ചു. എസ് ജെ എം സംസ്ഥാന സെക്രട്ടറി അബൂഹനീഫല്‍ ഫൈസി സ്വാഗതവും എസ് എം ഹനീഫ ഹാജി നന്ദിയും പറഞ്ഞു.