SJM CENTRAL OFFICE, 3097A Samastha, Kozhikode - 673006 sjmstatecommittee@gmail.com 0495 27728 46 www.sjmindia.org
Follow us:
ഫത്‌ഹേ മുബാറക് വിജയിപ്പിക്കുക.

ഫത്‌ഹേ മുബാറക് വിജയിപ്പിക്കുക.

30 Mar 2026

കോഴിക്കോട്: മാര്‍ച്ച് 28ന് തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഫത്‌ഹേമുബാറക് വിജയിപ്പിക്കാന്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പതിനെട്ട് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. വയനാട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട്, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. സമസ്തസെന്ററില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ബുഖാരി അധ്യക്ഷത വഹിച്ചു. വി പി എം വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു. സി പി സൈദലവി മാസ്റ്റര്‍ വരവുചെലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ടി അബൂഹനീഫല്‍ ഫൈസി, സി മുഹമ്മദ് ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, പി എസ് കെ മൊയ്തു ബാഖവി, അലവി സഖാഫി കൊളത്തൂര്‍, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, ഡോ. അബ്ദുല്‍അസീസ് ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ. യഅ്ഖൂബ് ഫൈസി, അബ്ദുറഹ്മാന്‍ മദനി ജപ്പു, കെ കെ എം കാമില്‍ സഖാഫി, ശാദുലി ഫൈസി കൊടക്, പ്രൊഫ. യു സി മജീദ്, വി എച്ച് അലി ദാരിമി, കെ കെ മുഹമ്മദലി ഫൈസി തുടങ്ങിയര്‍ സംബന്ധിച്ചു.