ധനസഹായവും വീടുകളും അനുവദിച്ചു
30 Dec 2025
കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭവനരഹിതരായ നൂറ് മുഅല്ലിംകള്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന വീടുകളില്‍ പുതുതായി അപേക്ഷിച്ച അഞ്ച് വീടുകള്‍ കൂടി അനുവദിച്ചു. ഇതു സംബന്ധമായി ചേര്‍ന്ന എസ് ജെ എം റിലീഫ്‌സെല്ലിന്റെ യോഗം അര്‍ഹരായ 421 മുഅല്ലിംകള്‍ക്ക് കൂടി ധനസഹായവും അനുവദിച്ചു. മക്കളുടെ വിവാഹം. ഭവനനിര്‍മ്മാണം, അറ്റകുറ്റപണി, കിണര്‍ നിര്‍മ്മാണം, രോഗചികിത്സ, മുഅല്ലിമിന് മഹറ്, വിലാദ എന്നീ ഇനങ്ങളിലായി 405 പേര്‍ക്കും സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ 15 പേര്‍ക്ക് പ്രത്യേക സഹായവും രോഗബാധിതനായി മരണപ്പെട്ട ഒരു മുഅല്ലിമിന്റെ കുടുംബത്തിന് സ്‌പെഷ്യല്‍ സഹായവുമാണ് അനുവദിച്ചത്. യോഗത്തില്‍ എസ് ജെ എം ട്രഷറര്‍ വി പി എം വില്യാപള്ളി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി. കെ പി എച്ച് തങ്ങള്‍, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, കെ ഉമര്‍ മദനി, വി വി അബൂബക്കര്‍ സഖാഫി, ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.