SJM CENTRAL OFFICE, 3097A Samastha, Kozhikode - 673006 sjmstatecommittee@gmail.com 0495 27728 46 www.sjmindia.org
Follow us:
കേരളയാത്ര വിജയിപ്പിക്കും - എസ് ജെ എം

കേരളയാത്ര വിജയിപ്പിക്കും - എസ് ജെ എം

30 Dec 2025

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി ഡിസംബര്‍ 1 മുതല്‍ 16 വരെ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കാന്തപുരം ഉസ്താദിന്റെ കേരളയാത്ര വിജയിപ്പിക്കുവാന്‍ എസ് ജെ എം ജില്ലാ സെക്രട്ടറിമാരുടെ സംസ്ഥാനതല സംഗമം തീരുമാനിച്ചു. വിവിധ ജില്ലകളില്‍ നല്‍കപ്പെടുന്ന സ്വീകരണങ്ങളില്‍ അതത് ജില്ലകളിലെ മുഅല്ലിംകളുടെ നിറസാന്നിധ്യം ഉറപ്പുവരുത്തണമെന്ന് സംഗമം ആഹ്വാനം ചെയ്തു. എസ് ജെ എം സംസ്ഥാന ട്രഷറര്‍ വിപിഎം വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ സമസ്ത സെന്ററില്‍ നടന്ന സംഗമം ജില്ലാ തലങ്ങളില്‍ ലീഡ്‌കോണ്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സെക്രട്ടറി ഉമര്‍ മദനി ഉദ്ഘാടനം ചെയ്തു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി വിഷയാവതരണം നടത്തി. വി വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്ലിയാര്‍ ചെറൂപ്പ, സി എം യൂസുഫ് സഖാഫി, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ജില്ലാ സെക്രട്ടറിമാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.