എസ് ജെ എം ലീഡ്കോണ്‍ നേതൃക്യാമ്പ് സമാപിച്ചു
13 Nov 2025
നോളജ്സിറ്റി: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി പുതിയ സ്റ്റേറ്റ്-ജില്ലാ ഭാരവാഹികള്‍ക്കായി നോളജ്സിറ്റിയില്‍ സംഘടിപ്പിച്ച ലീഡ്കോണ്‍ ദ്വിദിന നേതൃപരിശീലന ക്യാമ്പ് സമാപിച്ചു. നവംബര്‍ 11ന് മഗ്രിബ് നിസ്‌കാരാനന്തരം സി എം യൂസുഫ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് ജെ എം സെക്രട്ടറി തെന്നല അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലീഡര്‍ഷിപ്പ് റോള്‍ പ്രമുഖ ട്രെയിനര്‍ കെ എം അബ്ദുല്‍ഖാദിര്‍ കരുവഞ്ചാല്‍ അവതരിപ്പിച്ചു. നവംബര്‍ 12ന് കാലത്ത് വചനം സെഷനില്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആത്മീയ സംസ്‌കരണത്തിന്റെ സൂഫീപാഠങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഇസ്തിറാഹയും ഖിദ്മയും തഗ്രീസും ശ്രദ്ധേയമായി. ലീഡര്‍ഷിപ്പ് ഓര്‍ഗനൈസിംഗ് സുലൈമാന്‍ സഖാഫി കുഞ്ഞുകുളം അവതരിപ്പിച്ചു.
സമാപന സെഷന്‍ എസ് ജെ എം ട്രഷറര്‍ വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ക്യാമ്പിന് പരിസമാപ്തി കുറിച്ചു. എസ് ജെ എം സാരഥികളായ കെ പി എച്ച് തങ്ങള്‍, ഉമര്‍ മദനി, സി എം യൂസുഫ് സഖാഫി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, വി വി അബൂബക്കര്‍ സഖാഫി, ഡോ. അബ്ദുന്നാസ്വിര്‍ മൗലവി ഊട്ടി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.