സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രണ്ടാംഘട്ട എം.ഇ.പി ട്രെയ്‌നിംഗ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് : മുഅല്ലിം ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന രണ്ടാംഘട്ട എം.ഇ.പി ട്രെയ്‌നിംഗിന്റെ ഉദ്ഘാടനം സമസ്ത സെന്ററില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി അബൂഹനഫല്‍ ഫൈസിയുടെ അധ്യക്ഷതയില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ എ.കെ അബ്ദുല്‍ ഹമീദ് സാഹിബ് ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് മാസറ്റര്‍ കക്കാട്, സി.പി സൈതലവി മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, മുഹമ്മദലി മാസ്റ്റര്‍ മാടായി, അബ്ദുല്‍ കരീം ഹാജി കാരാത്തോട് പ്രസംഗിച്ചു. ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ സ്വാഗതവും വി.വി അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു. .....

187 മുഅല്ലിംകള്‍ക്ക് ധനസഹായം

കോഴിക്കോട്: സുി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിയില്‍ നി് നിര്‍ധനരായ 187 മുഅല്ലിംകള്‍ക്ക് സഹായധനം അനുവദിച്ചു. ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്ര'റി അബൂ ഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വി പി എം വില്യാപ്പള്ളി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, വി.വി അബൂബക്കര്‍ സഖാഫി, ചെറുപ്പ ബഷീര്‍ മുസ്ലിയാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. .....

മുഅല്ലിം സഹായം; മാനേജ്‌മെന്റുകള്‍ സഹകരിക്കണം : എസ്. ജെ. എം

കോഴിക്കോട് : കോവിഡ് കാലം അനിശ്ചിതമായി നീണ്ടുപോകുന്നതിനാല്‍ ജോലി നഷ്ടപ്പെട്ടവരും ശമ്പളം ലഭിക്കാത്തവരും ഭാഗികമായി മാത്രം ലഭിക്കുന്നവരുമായ നിരവധി മുഅല്ലിംകളുണ്ട്. ജീവിത പ്രയാസമനുഭവിക്കുന്ന മുഅല്ലിംകളെ മാനേജ്‌മെന്റുകള്‍ ഇതിനകം സഹായിച്ചിട്ടുണ്ട്. മേലിലും ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കിയും ജോലി നിലനിര്‍ത്തിയും എല്ലാ മാനേജുമെന്റുകളും മറ്റു അഭ്യുദയകാംക്ഷികളും സഹകരിക്കണമമെന്ന് എസ്. ജെം. എം സാരഥികളായ സയ്യിദ് അലി ബാഫഖി തങ്ങള്‍, തെന്നല അബൂഹനീഫല്‍ ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. .....

എം. ഇ. പി സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം

കോഴിക്കോട് : സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി റെയ്ഞ്ചുകളില്‍ നടപ്പിലാക്കിയ അമ്പത് മണിക്കൂര്‍ നീണ്ടുനിന്ന മുഅല്ലിം എംപവര്‍മെന്റ് (എം.ഇ.പി) പ്രോഗ്രാമിന്റെ മുഴുവന്‍ ക്ലാസിലും പങ്കെടുത്തവര്‍ക്കുള്ള പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എസ്. ജെ. എം പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി നിര്‍വഹിച്ചു. മോങ്ങം റെയ്ഞ്ച് സെക്രട്ടറി ഹംസ സഖാഫി ഏറ്റുവാങ്ങി. അബൂഹനീഫല്‍ ഫൈസി, വി.പിഎം വില്യാപ്പള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എ.കെ അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി.വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ സംബന്ധിച്ചു. .....

"എല്ലാ മുഅല്ലിംകള്‍ക്കും വീട്" ഭവനപദ്ധതി

ബംഗളുരു: വീടില്ലാത്ത മുഴുവന്‍ മുഅല്ലിംകള്‍ക്കും വീടെന്ന ദാറുല്‍ മുഅല്ലിം ഭവനപദ്ധതിയുടെ അപേക്ഷ സ്വീകരിക്കല്‍ ഉദ്ഘാടനം ബംഗളുരുവില്‍ നടന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുപ്പതാം വാര്‍ഷികോദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. തെന്നല അബൂഹനീഫല്‍ ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ അഹ്മദ് കുട്ടി മുസ് ലിയാര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. .....

അറിവും സംസ്‌കാരവുമുള്ള സമൂഹമാണ് കാലത്തിനാവശ്യം - കാന്തപുരം

ബംഗളുരു : അറിവും സംസ്‌കാരവുമുള്ള സമൂഹമാണ് വര്‍ത്തമാന ലോകത്തിനാവശ്യമെന്നും മദ്‌റസാധ്യാപകര്‍ ധര്‍മബോധത്തോടെയും ദിശാബോധത്തോടെയും സമൂഹത്തെ സമുദ്ധരിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരെല്ലാം ഇന്ത്യന്‍പൗരന്മാരാണെന്നും പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് രാജ്യത്തെ ജനങ്ങളെ പൗരന്മാരല്ലാതാക്കാനുള്ള നീക്കം ആപത്കരവും ഭരണഘടനാവിരുദ്ധവുമാണെന്നും കേന്ദ്രഗവണ്‍മെന്റ് പ്രസ്തുത നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും കാന്തപുരം ഓര്‍മിപ്പിച്ചു. മദ്‌റസാധ്യാപകരുടെ സംഘടനയായ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുപ്പതാം വാര്‍ഷിക പരിപാടികള.....

സ്‌നേഹം, കാരുണ്യം, സമാധാനം മാനവികതയുടെ സന്ദേശം - ജസ്റ്റിസ് ഗോപാല്‍ ഗൗഡ

ബംഗളുരു : മാനവികതയുടെ സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്ന മഹത്തായ പ്രമേയത്തില്‍ നടക്കുന്ന ചര്‍ച്ച കാലോചിതവും നവലോകത്ത് ഏറെ പ്രധാനമര്‍ഹിക്കുന്നതുമാണെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി. ഗോപാല്‍ ഗൗഡ അഭിപ്രായപ്പെട്ടു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുപ്പതാം വാര്‍ഷികത്തിന്റെ ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ അസീസ് ഫൈസി വിഷയാവതരണം നടത്തി. ഡോ. മുഹമ്മദ് ഫാസില്‍ റസ് വി, മൗലാനാ സയ്യിദ് മുജാഹിദ് അശ്‌റഫി, മൗലാനാ ജൈനുല്‍ ആബിദീന്‍, ഹസൈനാര്‍ നദ്‌വി, കെ.കെ മുഹമ്മദ് കുട്ടി മുസ് ലിയാര്.....

പരീക്ഷാഫലം

കോഴിക്കോട്: സുിജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2019 ഡിസംബറില്‍ റെയ്ഞ്ചുകളില്‍ നടത്തിയ ഹിസ്ബ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.sjminia.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും വിശദ വിവരങ്ങള്‍ക്ക് 0495 2772846, 7034338346 എീ നമ്പറുകളില്‍ വിളിക്കുക...

സ്വാതന്ത്ര്യദിനത്തില്‍ സുന്നി ബാല സംഘം ഫ്രീഡം സംഗമം

കോഴിക്കോട്, വിദ്യാര്‍ത്ഥികളില്‍ ദേശീയബോധവും രാജ്യസ്‌നേഹവും വളര്‍ത്തിയെടുക്കാന്‍ സുന്നി ബാലസംഘം മദ്‌റസാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മുഴുവന്‍ മദ്‌റസകളിലും സ്വാതന്ത്ര്യദിനത്തില്‍ ഫ്രീഡം സംഗമം സംഘടിപ്പിക്കാന്‍ എസ്. ജെ. എം മിഷനറി സമിതി തീരുമാനിച്ചു. കെ.പി.എച്ച് തങ്ങളുടെ അധ്യക്ഷതയില്‍ ഉമര്‍ മദനി പാലക്കാട് ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, വി.വി അബൂബക്കര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. .....