സമസ്തയില്‍ പ്രഥമ സ്ഥാനം മദ്‌റസാ പ്രസ്ഥാനത്തിന് : ഗ്രാന്റ് മുഫ്ത് കാന്തപുരം

കോഴിക്കോട് – സമസ്തയുടെ പ്രവര്‍ത്തനമേഖലയില്‍ പ്രഥമസ്ഥാനം മദ്‌റസാ പ്രസ്ഥാനത്തിനാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഅല്ലിംകള്‍ അതുല്യവും അവര്‍ണ്ണനീയവുമായ സേവനമാണ് നടത്തിവരുന്നതെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുസ്‌ലിയാര്‍.
മുഅല്ലിംകള്‍ക്കായി എസ്. ജെ. എം ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ആത്മീയ പരിശീലനങ്ങളും മറ്റുസേവനങ്ങളും ഏറെ മഹത്തരങ്ങളാണ്.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി അദ്ദേഹത്തിന് സമസ്ത സെന്റര്‍ ഒാഡിറ്റോറിയത്തില്‍ ഏര്‍പ്പെടുത്തിയ ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് സെന്‍ട്രല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് സയ്യിദലി ബാഫഖി ആധ്യക്ഷം വഹിച്ചു. സെക്രട്ടറി അബൂഹനീഫല്‍ ഫൈസി സ്വാഗതം പറഞ്ഞു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കെ.പി.എച്ച് തങ്ങള്‍, എ.കെ അബ്ദുല്‍ ഹമീദ്, യഅ്ഖൂബ് ഫൈസി, സി.എം യൂസുഫ് സഖാഫി, ഉമര്‍ മദനി, വി.വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍ ആശംസിച്ചു.